|    May 24 Thu, 2018 11:57 am
Home   >  Pravasi  >  Gulf  >  

സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിച്ചാല്‍ യു.എ.ഇ.യില്‍ 15 വര്‍ഷം തടവ്

Published : 7th June 2017 | Posted By: G.A.G

ദുബയ്: സോഷ്യല്‍ മീഡിയയിലൂടെ ഖത്തര്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ യു.എ.ഇ.യില്‍ 15 വര്‍ഷം തടവും 5 ലക്ഷം ദിര്‍ഹം പിഴയും നല്‍കേണ്ടി വരുമെന്ന് യു.എ.ഇ. അറ്റോര്‍ണി ജനറല്‍ ഡോ.ഹമാദ് സൈഫ് അല്‍ ശംസി അറിയിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ ഖത്തര്‍ അനൂകൂല നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിന് വിവര സാങ്കേതിക വിദ്യ ദുര്‍വിനിയോഗം ചെയ്ത കുറ്റ പ്രകാരമായിരിക്കും നിയമ നടപടി സ്വീകരിക്കുക.

 

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss