|    Oct 23 Mon, 2017 7:09 pm
FLASH NEWS
Home   >  Sports  >  Cricket  >  

സോഷ്യല്‍ മീഡിയയില്‍ കോഹ്‌ലിയെ വെല്ലാന്‍ ഇന്ത്യയില്‍ ആരുമില്ല; കോഹ്‌ലിയുടെ ഫാന്‍സിന്റെ എണ്ണം കേട്ടാല്‍ ഞെട്ടും

Published : 25th June 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഫെയ്‌സ്ബുക്ക് താരം ആരാണെന്ന് അറിയാമോ? ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകുള്ള താരമെന്നാണ് ഫെയ്‌സ് ബുക്കിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനായിരുന്നു ഇന്നലെ വരെ ഫെയ്‌സ്ബുക്കിലെ താരമെങ്കില്‍ 35 മില്യന്‍ ഫോളോവേഴ്‌സുമായി കോഹ്‌ലി സല്‍മാനെ കടത്തിവെട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായായ ശേഷം ഇന്ത്യ നടത്തിയ മികച്ച പ്രകടനങ്ങളിലൂടെ കോഹ്‌ലി ഫെയ്‌സ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ കായിക താരമായി മാറിയെന്നാണ് ഫെയ്‌സ്ബുക്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സിനിമാ താരങ്ങളായ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും മൂന്നും നാലും സ്ഥാനം പങ്കിടുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ ആറാം സ്ഥാനത്താണുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം 3,57,25,719 ഫോളോവേഴ്‌സാണ് ഫെയ്‌സ്ബുക്കില്‍ കോഹ്‌ലിക്കുള്ളത്. ട്വിറ്ററില്‍ 16 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 14 മില്യന്‍ ഫോളോവേഴ്‌സും കോഹ്‌ലിക്കുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക