|    Oct 18 Wed, 2017 4:41 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സോഷ്യല്‍ മീഡിയയിലൂടെ സഹോദരനെ അപമാനിച്ചതിന് രണ്ടര ലക്ഷം ദിര്‍ഹം പിഴ

Published : 17th July 2016 | Posted By: sdq

Cyber-Crimeഷാര്‍ജ: സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം സഹോദരനെ അപമാനിച്ചതിന് സ്വദേശി പൗരന്്് രണ്ടര ലക്ഷം ദിര്‍ഹം പിഴയും മൂന്ന് മാസം ജയിലും. സഹോദരന്റെ പടം വെച്ച് പ്രത്യേകം പദം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് ഖോര്‍ഫക്കാന്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. ഇളയ സഹോദരനായ പ്രതി കുറ്റം നിഷേധിച്ചെങ്കിലും അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. സഹോദരനുമായുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് പ്രതി കുറ്റം നടത്തിയത്. പ്രാഥമിക കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ സമ്മര്‍പ്പിച്ചതിനെ തുടര്‍ന്ന് അപ്പീല്‍ കോടതിയില്‍ 19 ന് വീണ്ടും വിചാരണ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക