|    Dec 14 Fri, 2018 10:17 pm
FLASH NEWS
Home   >  Kerala   >  

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പീഡനവും പണം തട്ടലും: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

Published : 7th June 2018 | Posted By: sruthi srt

കൊല്ലം: സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം ദുരുപയോഗം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച കൊല്ലം ജില്ലാകമ്മറ്റി അംഗമായ തേവലക്കര പടിഞ്ഞാറ്റക്കര പാലേഴത്തുവീട്ടില്‍ രാജേഷ് കുമാറാണ് പിടിയിലായത്. യുവതിയുമായി ഒമാനില്‍ കഴിയവേയാണ് ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പരിചയപ്പെടുന്നത്.

നാട്ടിലെത്തിയ ശേഷവും ബന്ധം തുടര്‍ന്നു.എന്നാല്‍ ഇതിനിടെ യുവതിയില്‍ നിന്ന് ലക്ഷകണക്കിന് രൂപയടക്കമുള്ളവ ഇയാള്‍ കൈക്കലാക്കി. ഇതിനെ എതിര്‍ത്തപ്പോള്‍ രാജേഷ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss