|    Mar 23 Thu, 2017 7:47 pm
FLASH NEWS

സോഷ്യല്‍ മീഡിയകളെ സാമൂഹിക നന്‍മക്കായി ഉപയോഗപ്പെടുത്തണം: എസ്‌ഐഒ

Published : 21st March 2017 | Posted By: fsq

 

തൃശൂര്‍: സോഷ്യല്‍ മീഡിയകളെ സാമൂഹിക നന്മക്കും സാമൂഹിക സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന്  എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് അഭിപ്രായപ്പെട്ടു. എസ്‌ഐഒ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ വര്‍ക്ക് ഷോപ്പ് ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തിനു ഭരണകൂടവും ഫാസിസവും കൂച്ച് വിലങ്ങ് ഇടുന്ന സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ പുതിയ സാധ്യതകളാണു നല്‍കുന്നത്.
ക്യാമ്പസിനകത്തും പുറത്തും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയാണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  വര്‍ക്ക് ഷോപ്പില്‍ എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സോളിഡാരിറ്റി സംസ്ഥാന സമതി അംഗം സാദിഖ് പി.കെ, എസ്.ഐ. ഒ സംസ്ഥാന സെക്രട്ടറിമാരായ ഷിയാസ് പെരുമാതുറ,അംജദ് അലി.ഇ.എം, മക്തൂബ് മീഡിയ എഡിറ്റര്‍ അസ്ലഹ് വടകര, വിക്കിപീഡിയ ആക്റ്റിവിസ്റ്റ് സുഹൈര്‍ അലി സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക