|    Oct 19 Thu, 2017 12:03 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സോഷ്യല്‍ ഫോറം സഹായം; മലയാളി നാട്ടിലേക്കു മടങ്ങി

Published : 5th August 2016 | Posted By: SMR

ഖമീസ് മുഷൈത്ത്: ഇഖാമയും ലൈസന്‍സും ഇല്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായ വേങ്ങര സ്വദേശി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാടണഞ്ഞു. വേങ്ങര ചേരൂര്‍ നടയ്ക്കല്‍ ഹൗസില്‍ മുഹമ്മദ് അഷ്‌റഫ് ഏഴുമാസം മുമ്പാണ് മഹായിലില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലിക്കെത്തിയത്. ഇത്ര നാളായിട്ടും സ്‌പോണ്‍സര്‍ ഇഖാമ എടുത്തുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും സാധിച്ചില്ല.
ഇഖാമയും ലൈസന്‍സുമില്ലാതെ യുവാവിനെ നിര്‍ബന്ധിച്ച് സ്‌പോണ്‍സര്‍ ജോലി ചെയ്യിപ്പിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് അഷ്‌റഫ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ ബന്ധപ്പെട്ട് സഹായം തേടി. കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവന്നതായും യുവാവ് പറഞ്ഞു. സ്‌പോണ്‍സറുമായി സംസാരിച്ചപ്പോള്‍ തര്‍ഹീല്‍ വഴി കയറ്റിവിടുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതോടെ സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാന്‍ തയ്യാറായി. ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കിയ സ്‌പോണ്‍സര്‍ വിമാന ടിക്കറ്റും എടുത്തുകൊടുത്തു. അബ്ദുര്‍റഹ്മാന്‍ പയ്യനങ്ങാടി, മഹായില്‍ ഏരിയ പ്രസിഡന്റ് ഹംസ പനയത്തില്‍, അസ്‌ലം അലായ എന്നിവരാണ് വിഷയത്തില്‍ ഇടപെട്ടത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് കോഴിക്കോട്ടേക്കുള്ള ഫ്‌ളൈ ദുബയ് വിമാനത്തില്‍ മുഹമ്മദ് അഷ്‌റഫ് യാത്രതിരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക