|    Nov 25 Sat, 2017 5:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോളാര്‍ : സര്‍ക്കാരിന് നിയമോപദേശം

Published : 7th November 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താമെന്ന് നിയമോപദേശം. സുപ്രിംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്താണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാനായി വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് നിയമോപദേശം ലഭിച്ചത്. ഇക്കാര്യം ജസ്റ്റിസ് അരിജിത് പസായത്ത് സ്ഥിരീകരിച്ചെങ്കിലും നിയമോപദേശത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ തയ്യാറായില്ല. യുഡിഎഫ് നേതാക്കള്‍ക്കുമെതിരേ അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബലാല്‍സംഗക്കേസുമായി മുന്നോട്ടുപോവുന്ന വിഷയത്തിലുമാണ് നിയമോപദേശം തേടിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക