|    Jun 29 Thu, 2017 12:56 pm
FLASH NEWS

സോളാര്‍ വൈദ്യുതി പാര്‍ക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍

Published : 29th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: സംസ്ഥാന വൈദ്യുതി വകുപ്പിന്റെ കീഴില്‍ മടിക്കൈ വെള്ളൂടയില്‍ സ്ഥാപിക്കുന്ന സോളാര്‍ വൈദ്യുതി നിലയത്തിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തില്‍. 50 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് മാവുങ്കാല്‍ സബ് സ്‌റ്റേഷനിലെത്തിക്കാനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ജനുവരിയില്‍ പ്ലാന്റിന്റെ ഉദ്ഘാടനം നടത്താനാണ് നീക്കം. റവന്യൂ വകുപ്പില്‍ നിന്നും കെഎസ്ഇബി ലീസിന് വാങ്ങിയ 484 ഏക്കര്‍ പാറയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു ലക്ഷത്തില്‍പരം പാനലുകളാണ് സ്ഥാപിച്ചത്. മാവുങ്കാലില്‍ നിന്നും വൈദ്യുതി മയിലാട്ടിയിലെത്തിച്ചാണ് വിതരണം ചെയ്യുക. സോളാര്‍ പാനലുകളുടെയും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയായി വരുന്നു. വെള്ളൂടക്ക് പുറമെ കരിന്തളംപാറ, പൈവളിഗെ എന്നിവിടങ്ങളിലും സോളാര്‍ പാര്‍ക്ക് സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയായിവരുന്നു. വെള്ളൂടയില്‍ പണിപൂര്‍ത്തിയാവുന്നതോടെ കരിന്തളത്തും പൈവളിഗെയിലും ജോലി ആരംഭിക്കും. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ റിന്യൂവല്‍ ആ ന്റ് എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സിക്കാണ് പാര്‍ക്കിന്റെ നിര്‍മാണ ചുമതല. ഇതിന്റെ ചെന്നൈ ഓഫിസിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണചുമതല. കരിന്തളം, പൈവളിഗെ എന്നിവിടങ്ങളിലെ നിര്‍മാണകരാറും ഇവര്‍തന്നെയാണ് എടുത്തിരിക്കുന്നത്. 1.8 ലക്ഷത്തോളം പാനലുകളാണ് സ്ഥാപിക്കുന്നത്. ചൈനയില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി 220 കെവി സബ് സ്‌റ്റേഷന്‍ വഴി മൈലാട്ടി ലൈനിലേക്ക് ബന്ധിപ്പിക്കുന്ന ഒന്നാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക