|    Jul 16 Mon, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോളാര്‍ : റിപോര്‍ട്ട് ഇന്നു കൈമാറും

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിയ സോളാര്‍ കേസിന്റെ അന്വേഷണ റിപോര്‍ട്ട് സോളാര്‍ കമ്മീഷന്‍ ഇന്നു സര്‍ക്കാരിന് സമര്‍പ്പിക്കും. വൈകീട്ട് മൂന്നിന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപോര്‍ട്ട് കൈമാറുക.കമ്മീഷന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്നു റിപോര്‍ട്ട് കൈമാറുന്നത്. കേരള ചരിത്രത്തില്‍ ഒരു മന്ത്രിസഭയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ആരോപണമുയര്‍ന്ന കേസാണ് സോളാര്‍ തട്ടിപ്പ്. ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി 13 മണിക്കൂറോളം കമ്മീഷന് മുന്നില്‍ ഹാജരായതും ഈ കേസിലാണ്. 2013 ഒക്ടോബര്‍ 26നാണ് സോളാര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. രണ്ടുവട്ടം കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. 2015 ജനുവരി 12ന് തുടങ്ങിയ സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. സംസ്ഥാനത്ത് സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയത്. അംഗീകാരമില്ലാത്ത കമ്പനിയുടെ പേരില്‍ പലരില്‍നിന്നായി പണം തട്ടിയെന്നാണ് കേസ്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ സോളാര്‍ കമ്പനിയുടെ ഉടമയായ സരിത എസ് നായരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss