|    Sep 22 Fri, 2017 3:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍: പി സി ജോര്‍ജിന്റെ മൊഴി വസ്തുതാവിരുദ്ധം- ജോസ് കെ മാണി

Published : 1st July 2016 | Posted By: SMR

കൊച്ചി: താന്‍ സരിതയെ ലൈംഗികമായി ദുരുപയോഗിച്ചെന്നും അവരുടെ സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള മുന്‍ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ മൊഴി വസ്തുതാവിരുദ്ധവും കള്ളവുമാണെന്ന് ജോസ് കെ മാണി എംപി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിത ജയിലില്‍ വച്ചെഴുതിയ കത്തില്‍ തന്റെ പേര് ഉണ്ടായിരുന്നുവെന്ന ജോര്‍ജിന്റെ മൊഴിയും ജോസ് കെ മാണി നിഷേധിച്ചു.
അതേസമയം, ജോസ് കെ മാണി സരിതയുമായി 2012 ജനുവരി 25 മുതല്‍ 2013 ഫെബ്രുവരി രണ്ട് വരെ ആറുതവണ ഫോണില്‍ ബന്ധപ്പെട്ടതായി കമ്മീഷന്‍ അഭിഭാഷകന്‍ വെളിപ്പെടുത്തി. സരിത ജയിലില്‍ വച്ചെഴുതിയ കത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയോ അതില്‍ തന്റെ പേര് പരാമര്‍ശിക്കുന്നതായോ തനിക്കറിയില്ലെന്നും ജോസ് കെ മാണി മൊഴിനല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക