|    Feb 20 Mon, 2017 12:24 am
FLASH NEWS

സോളാര്‍ പാര്‍ക്ക് നിര്‍മാണം അന്തിമ ഘട്ടത്തില്‍

Published : 9th November 2016 | Posted By: SMR

മാവുങ്കാല്‍: കോട്ടപ്പാറക്കടുത്ത വെള്ളൂടയില്‍ കേന്ദ്ര സര്‍ക്കാറിന്റെയും കെഎസ്ഇബിയുടെയും സംയുക്ത സംരംഭമായ സോളാര്‍ പാര്‍ക്കിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. കോടികള്‍ മുടക്കി പണിയുന്ന സോളാര്‍ പാര്‍ക്ക് ഡിസംബര്‍ 31ന് കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിന്യൂവല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് സോളാര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നത്. പാര്‍ക്കിനായി കെഎസ്ഇബിയാണ് സര്‍ക്കാറില്‍ നിന്ന് സ്ഥലം വാങ്ങി നല്‍കിയത്. മടിക്കൈ പഞ്ചായത്തില്‍ 484 ഏക്കര്‍ സ്ഥലമാണ് സോളാര്‍ പാര്‍ക്കിന് ഏറ്റെടുത്തിട്ടുള്ളത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റിന്യൂവല്‍ ആന്റ് എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സിക്കാണ് വെള്ളൂടയിലെ സോളാര്‍ പാര്‍ക്കിന്റെ നിര്‍മാണ ചുമതല. ഇവിടെ നിന്ന് നൂറ് മെഗാവാര്‍ട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംരംഭകരും നിര്‍മാണച്ചുമതലയുള്ള സ്ഥാപനത്തിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ജില്ലയില്‍ കരിന്തളം, പൈവളിഗെ എന്നിവിടങ്ങളിലും പാര്‍ക്ക് പണിയുന്നുണ്ട്.  ഈ രണ്ട് സോളാര്‍ പാര്‍ക്കില്‍ നിന്നും 50 വീതം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 1200 കോടി രൂപയാണ് ചിലവ്. വെള്ളൂട സോളാര്‍ പാര്‍ക്കില്‍ നിന്ന് മാവുങ്കാല്‍ കെഎസ്ഇബി സബ്‌സ്‌റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കും. ഇതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇനി ബാക്കിയുള്ളത്. രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇരുപത്തിയഞ്ച് പദ്ധതികളില്‍ സംസ്ഥാനത്തിന് ലഭിച്ച ഏക പദ്ധതി എന്ന പരിഗണനയുമുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് പവര്‍ കോര്‍പറേഷന് ജില്ലയില്‍ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ മഞ്ചേശ്വരത്തെ സ്ഥലം ഏറ്റെടുക്കല്‍ ഇതുവരേയും പൂര്‍ത്തിയായിട്ടില്ല. പദ്ധതിക്ക് വേണ്ടി കണ്ടുവെച്ചിരുന്ന സ്ഥലം ചില വ്യക്തികള്‍ കയ്യേറിയതോടെയാണ് സോളാര്‍പാ ര്‍ക്ക് നിര്‍മാണം മഞ്ചേശ്വരത്ത് മുടങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക