|    Dec 13 Wed, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍: നോഡല്‍ ഓഫിസര്‍ കമ്മീഷനില്‍ മൊഴി നല്‍കി

Published : 5th August 2016 | Posted By: SMR

കൊച്ചി: 2005 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ സോളാര്‍ തട്ടിപ്പ്‌കേസ് പ്രതികളായ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനുമെതിരേ  രജിസ്റ്റര്‍ ചെയ്തത് 14 ക്രിമിനല്‍ കേസുകളെന്ന് സോളാര്‍ കമ്മീഷന്‍ നോഡല്‍ ഓഫിസര്‍ ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കുന്ന 33 കേസുകള്‍ക്ക് പുറമെയാണ് ഈ 14 ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെ 448 ഓളം പോലിസ് സ്‌റ്റേഷനുകളില്‍ നിന്നായി ലഭിച്ച റിപോര്‍ട്ടുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് നോഡല്‍ ഓഫിസര്‍ കമ്മീഷനെ അറിയിച്ചു. അതേസമയം സരിതയ്ക്കും ബിജുവിനുമെതിരെ കൂടുതല്‍ ക്രമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ മറ്റു കക്ഷികള്‍ക്ക് ഒരാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കാന്‍ അവസരം നല്‍കുമെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക