|    Apr 29 Sat, 2017 7:09 am
FLASH NEWS

സോളാര്‍: നിരപരാധിത്വം തെളിയിക്കും- ഉമ്മന്‍ചാണ്ടി

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: സോളാര്‍ കേസിലെ ബംഗളൂരു കോടതിവിധിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നിയമനടപടി സ്വീകരിക്കും. കേസിലെ വാദിയും മറ്റു പ്രതികളും തമ്മിലുള്ള പണമിടപാടില്‍ പണം കിട്ടാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ തന്നെക്കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കേസായതിനാല്‍ വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. ഇതേ കേസില്‍ കേരളത്തില്‍ സ്വീകരിച്ച നിലപാടിനു വിരുദ്ധമായ കാര്യങ്ങളാണ് വാദി ബംഗളൂരുവില്‍ സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day