|    Dec 17 Mon, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ തട്ടിപ്പ് കേസ്: ബിജു രാധാകൃഷ്ണന് രണ്ടു വര്‍ഷം തടവ്

Published : 31st August 2018 | Posted By: kasim kzm

വടകര: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യ പ്രതിയായ ബിജു രാധാകൃഷ്ണനു രണ്ടു വര്‍ഷം കഠിനതടവും 9000 രൂപ പിഴയും ശിക്ഷ. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2014ല്‍ വടകര റാണി പബ്ലിക് സ്‌കൂള്‍, തോടന്നൂര്‍ വിദ്യപ്രകാശ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്നു വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപാ വീതം തട്ടിയെടുത്ത കേസിലാണ് ശിക്ഷ.
വിവിധ സെക്ഷന്‍ പ്രകാരമാണ് ശിക്ഷ. റിമാന്‍ഡ് കാലാവധി ശിക്ഷാ ഇളവായി പരിഗണിക്കും. ഇന്നലെ വിചാരണക്കിടയില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണു കോടതി ശിക്ഷ വിധിച്ചത്. കൂട്ടുപ്രതി സരിതാ എസ് നായര്‍ കേസില്‍ ഹാജരാവാത്തതിനാല്‍ കേസ് പിന്നീട് പരിഗണിക്കും. കൊലപാതകമടക്കമുള്ള കേസുകളില്‍ ശിക്ഷ അനുഭവിച്ചു വരികയാണു ബിജു രാധാകൃഷ്ണന്‍.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss