|    Apr 23 Sun, 2017 7:26 pm
FLASH NEWS

സോളാര്‍ തട്ടിപ്പ് കേസ്: കോടതിയില്‍ ഹാജരാക്കിയ മൊഴി തന്റേതല്ല: കിന്‍ഫ്ര ഡിജിഎം

Published : 22nd November 2016 | Posted By: SMR

കൊച്ചി: സോളാര്‍ കേസുകളിലൊന്നായ മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസില്‍— ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍ പ്രസന്നന്‍ നായര്‍ കോടതിയില്‍ തന്റേതെന്ന പേരില്‍ ഹാജരാക്കിയ മൊഴി താന്‍ പറഞ്ഞതനുസരിച്ചുള്ളതല്ലെന്ന് പാലക്കാട് കിന്‍ഫ്ര പാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ അനില്‍കുമാര്‍ സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി പ്രസന്നന്‍ നായര്‍ തന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍, താന്‍ പറഞ്ഞതായി അദ്ദേഹം കോടതിയില്‍ ഹാജരാക്കിയ മൊഴി തന്റേതല്ല. അതില്‍ പറയുന്നതുപോലുള്ള മൊഴി താന്‍ കൊടുത്തിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി അനില്‍കുമാര്‍ പറഞ്ഞു. പാലക്കാട് കിന്‍ഫ്ര പാര്‍ക്കിന്റെ മുഴുവന്‍ ഭരണാധികാരവും തനിക്കാണ്.
പാര്‍ക്കിന്റെ ലേ ഔട്ട് അടക്കമുള്ള രേഖകള്‍ തന്റെ കൈവശമാണുള്ള അനില്‍കുമാര്‍ വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day