|    Sep 25 Mon, 2017 2:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ തട്ടിപ്പ് കേസ്: ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിച്ചേക്കും

Published : 10th August 2016 | Posted By: SMR

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വീണ്ടും വിസ്തരിച്ചേക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള 15 പേരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികള്‍ ഇന്നലെ നല്‍കിയ ഹരജി സോളാര്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ഫയലില്‍ സ്വീകരിച്ചു. നാളെ ഇതുസംബന്ധിച്ച് വാദം കേട്ട് ആരെയൊക്കെ വീണ്ടും വിസ്തരിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും.
മുന്‍ മന്ത്രി കെ ബാബു, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവരുള്‍പ്പെടെ 21 പേരെ പുതുതായും കമ്മീഷന്‍ വിസ്തരിച്ചേക്കും. ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന അഭിഭാഷകന്‍ അജയ് ബെന്‍ ജോസിന്റെ അപേക്ഷ അംഗീകരിച്ച കമ്മീഷന്‍ നാളെ വരെ സമയം അനുവദിച്ചു. കമ്മീഷന്റെ അഭിഭാഷകന്‍ സി ഹരികുമാറും ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രനുമാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അപേക്ഷ നല്‍കിയത്.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാനായിരുന്ന സലിംരാജ്, എബ്രഹാം കലമണ്ണില്‍, മല്ലേലില്‍ ശ്രീധരന്‍നായര്‍, തോമസ് കുരുവിള, ടീം സോളാര്‍ മുന്‍ ജീവനക്കാരി ജിഷ, അനെര്‍ട്ട് ഉദ്യോഗസ്ഥരായ അനീഷ് എസ് പ്രസാദ്, രാജേഷ് നായര്‍, മുടിക്കല്‍ സജാദ്, എഡിജിപി എ ഹേമചന്ദ്രന്‍, പി സി ജോര്‍ജ് എംഎല്‍എ, സി എല്‍ ആന്റോ, ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍, റിജേഷ് എന്നിവരെയാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ എസ് വാസുദേവ ശര്‍മ, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ ബാലകൃഷ്ണന്‍, ഗണ്‍മാന്മാരായിരുന്ന പ്രദീപ്, രവി, അഡീഷനല്‍ പ്രൈവറ്റ്‌സെക്രട്ടറി സുരേന്ദ്രന്‍, മുന്‍ എംഎല്‍എ ബാബു പ്രസാദ്, തോമസ് കൊണ്ടോടി, ബിഎസ്എന്‍എല്‍ നോഡല്‍ ഓഫിസര്‍, ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി ആര്‍ രാമചന്ദ്രന്‍ നായര്‍, ഡല്‍ഹിയില്‍ പണം കൈമാറിയ ധീരജ്, കോട്ടയത്തെയും ആലപ്പുഴയിലെയും കലക്ടര്‍മാര്‍ എന്നിവരെ പുതുതായി വിസ്തരിക്കണമെന്നാണ് ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക