|    Mar 30 Thu, 2017 12:02 pm
FLASH NEWS

സോളാര്‍ തട്ടിപ്പ് : അന്വേഷണ റിപോര്‍ട്ടില്‍ തെറ്റുണ്ടായിരുന്നുവെന്ന്

Published : 28th September 2016 | Posted By: Navas Ali kn

09th_saritha_1715201f
കൊച്ചി: സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ തെറ്റ് ഉണ്ടായിരുന്നതായി അന്വേഷണത്തിന് നേതൃത്വം വഹിച്ച ഡിവൈഎസ്പി വി അജിത്.  സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ്  ശിവരാജന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സരിതയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ പേര് മാറ്റിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. യഥാര്‍ഥത്തില്‍ സരിതയെ അറസ്റ്റ് ചെയ്തത് പെരുമ്പാവൂര്‍ എസ്‌ഐ ആയിരുന്ന സുധീര്‍ മനോഹര്‍ ആണ്. എന്നാല്‍ വിധിയില്‍ പറയുന്നത് സിഐ എ റോയിയുടെ പേരാണെന്നും ഡിവൈഎസ്പി വി അജിത് പറഞ്ഞു. സോളാര്‍തട്ടിപ്പ് നടക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇപ്പാള്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച പത്തനംതിട്ട കോടതിയുടെ വിധി പകര്‍പ്പില്‍ സരിതയെ അറസ്റ്റ് ചെയ്യുകയും അവരുടെ കാറില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും ഒരു ലാപ് ടോപ്പും ഒരു പെന്‍ഡ്രൈവും പിടിച്ചെടുത്തതായും പറയുന്നുണ്ട്. ഇവ പിടിച്ചെടുത്തത് പെരുമ്പാവൂര്‍ സിഐ എ റോയി ആണെന്നും അതില്‍ പറയുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരായ വി അജിത്തും ഹരികൃഷ്ണനും എ റോയിയും കമ്മീഷന് നല്‍കിയ മൊഴി പ്രകാരം തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ നിന്നാണ് ലാപ്‌ടോപ്പൂം ഫോണുകളും പെന്‍ഡ്രൈവും പിടിച്ചെടുത്തത്. ഇവ പിടിച്ചെടുത്ത സ്ഥലവും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ തെറ്റായാണ് നല്‍കിയതെന്നും വി അജിത് കോടതിയെ ബോധിപ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day