|    Oct 20 Fri, 2017 3:45 am
Home   >  Todays Paper  >  Page 4  >  

സോളാര്‍: ഡിവൈഎസ്പി മൊഴി നലകി

Published : 24th August 2016 | Posted By: SMR

കൊച്ചി: പോലിസ് അസോസിയേഷനെതിരേ സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയിലെ മുഴുവന്‍ ആരോപണങ്ങളെക്കുറിച്ചും താന്‍ അന്വേഷിച്ചിരുന്നില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്പി മുഹമ്മദ് ഷാഫി ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
2016 ഫെബ്രുവരി അഞ്ചിന് പോലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കിയ പരാതിയെക്കുറിച്ച് മാത്രമായിരുന്നു താന്‍ അന്വേഷിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സരിതയെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല. തന്റെ അന്വേഷണത്തിന്റെ ഭാഗമായി പോലിസ് അസോസിയേഷന്‍ ഭാരവാഹികളേയും ടീം സോളാര്‍ ഉദ്യോഗസ്ഥരേയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സരിതയെ ഓഫിസില്‍ വിളിച്ചുവരുത്തി രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രയാസമുണ്ടാവുമെന്ന് താന്‍ മനസ്സിലാക്കിയതിനാലാണ് അന്വേഷണത്തില്‍ അവരെ ഉള്‍പ്പെടുത്താതിരുന്നതെന്നും ഡിവൈഎസ്പി കമ്മീഷനില്‍ മൊഴി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക