|    Jun 25 Sun, 2017 12:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ കേസ്: ഹൈക്കോടതിയില്‍ സരിതയുടെ ഹരജി

Published : 12th November 2016 | Posted By: SMR

കൊച്ചി: കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സോളാര്‍ തട്ടിപ്പ് കേസുകള്‍ എല്ലാം എറണാകുളം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. സമാന സ്വഭാവത്തിലുള്ള കേസുകളെല്ലാം ഒരേ കോടതി തന്നെ പരിഗണിച്ച് തീര്‍പ്പാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണു ഹരജി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ രണ്ടിന് അറസ്റ്റിലായ തന്നെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. പിന്നീട് വിവിധ കേസുകള്‍ ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനുകളിലേക്കു പരിഗണനയ്ക്കായി വിടുകയായിരുന്നു.  സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസുമായി ബന്ധപ്പെട്ട് എത്തേണ്ടിവരുന്നത് സാമ്പത്തിക, കുടുംബ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹരജി. സോളാര്‍ തട്ടിപ്പില്‍ തനിക്കെതിരേ 30 കേസുകള്‍ സംസ്ഥാനത്തെ വിവിധ കോടതികളില്‍ നിലവിലുണ്ടെന്നാണു സരിത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക