|    Nov 19 Sun, 2017 4:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ കേസ് : സരിത കുറ്റം നിഷേധിച്ചു

Published : 15th June 2017 | Posted By: fsq

 

കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ കോടതിയില്‍ ഹാജരായി.  കണ്ണൂരിലെ നാലു ഡോക്ടര്‍മാരില്‍നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കി വഞ്ചിച്ച കേസിലാണ് രണ്ടാം പ്രതിയായ സരിത ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്. കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍, സരിത കുറ്റം നിഷേധിച്ചു. വിചാരണയ്ക്കായി കേസ് ജൂണ്‍ 28ലേക്കു മാറ്റി. ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായില്ല. സോളാര്‍ പാനല്‍ വാഗ്ദാനം ചെയ്ത് റിട്ട. ഡിഎംഒ ഡോ. പി കെ ജനാര്‍ദനന്‍, ഹരിനാഥന്‍, സത്യേന്ദ്രന്‍ നമ്പ്യാര്‍, ബിനു നമ്പ്യാര്‍ എന്നിവരില്‍നിന്നു നാലു ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്നാണു കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക