|    Jul 16 Mon, 2018 8:45 am

സോളാര്‍ കേസ് : സരിതയുടെ മൊഴി വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വിവരാവകാശ മറുപടി

Published : 29th October 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: സോളാര്‍ കേസില്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ നല്‍കിയ മൊഴി വെളിപ്പെടുത്താനാവില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന് മറുപടി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സപ്തംബര്‍ 11ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍, മന്ത്രിസഭ യോഗ തീരുമാനത്തെ തുടര്‍ന്നുള്ള നടപടികള്‍ പുര്‍ത്തിയാവാത്തതിനാല്‍ മൊഴി ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടി. അങ്ങാടിപ്പുറത്തെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആലങ്ങാടന്‍ മുഹമ്മദ് ഷാനവാസാണ് സരിതയുടെ മൊഴി ആവശ്യപ്പെട്ട് വിവരാവകാശ നിയമം പ്രകാരം കത്ത് നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss