|    Jun 24 Sat, 2017 2:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ കേസ്: പി പി തങ്കച്ചന്‍ മൊഴിനല്‍കി

Published : 27th August 2016 | Posted By: SMR

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫിസിനും സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന ക്വാറിയുടമ മല്ലേലില്‍ ശ്രീധരന്‍നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണോയെന്ന കാര്യം അന്വേഷിച്ചു ബോധ്യപ്പെടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ സോളാര്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി.
ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ ഈ സംഭവത്തെക്കുറിച്ച് യുഡിഎഫ് കണ്‍വീനറായ താങ്കള്‍ കേട്ടിട്ടുപോലുമില്ലേയെന്ന കമ്മീഷന്റെ ചോദ്യത്തിന് അതേക്കുറിച്ച് പത്രവാര്‍ത്തകളില്‍ നിന്നുള്ള അറിവു മാത്രമാണുള്ളതെന്നായിരുന്നു മറുപടി.
ബിജു രാധാകൃഷ്ണനെയോ സരിതയെയോ അറിയില്ല. നേരിട്ടോ ഫോണിലൂടെയോ സംസാരിച്ചിട്ടുമില്ല. സരിത പെരുമ്പാവൂര്‍ കസ്റ്റഡിയിലെഴുതിയ കത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് യുഡിഎഫ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക