|    Apr 30 Sun, 2017 2:46 am
FLASH NEWS

സോളാര്‍: കേസ് പരാതി പൂഴ്ത്തിയെന്ന ആരോപണം; ശങ്കര്‍റെഡ്ഡിക്ക് എതിരായ ഹരജി തള്ളി

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേയുള്ള പരാതി അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി പൂഴ്ത്തിയെന്നും അതേ ക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജി വിജിലന്‍സ് കോടതി തള്ളി. കേസ് അട്ടിമറിച്ചെന്നാരോപിച്ച് പായ്ച്ചിറ നവാസ് സമര്‍പ്പിച്ച ഹരജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എ ബദറുദ്ദീന്‍ തള്ളിയത്.
ഹരജിയില്‍ കഴിഞ്ഞ ദിവസം വിശദമായ വാദംകേട്ടിരുന്നു. പരാതി പൂഴ്ത്തിയ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ ശങ്കര്‍റെഡ്ഡിക്ക് അനുകൂലമായി റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വിധി പറയുന്നതിനായി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് 10ഓളം പേര്‍ നല്‍കിയ പരാതികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി പരാതിയില്‍ നടപടിയെടുക്കാതിരുന്നത്. ഇതില്‍ അപാകതയില്ലെന്നുമായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ കോടതിയെ അറിയിച്ചത്. ഹൈക്കോടതി നിരാകരിച്ച വിഷയം വീണ്ടും ഹരജിയായി കൊണ്ടുവന്നത് മാധ്യമശ്രദ്ധ നേടാനാണെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹരജി തള്ളിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day