|    Nov 19 Mon, 2018 1:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോളാര്‍ കേസ്: എഡിജിപി അനില്‍കാന്ത് പിന്‍മാറുന്നു

Published : 11th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സോളാര്‍ വിവാദ കേസ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി അനില്‍കാന്ത് ഡിജിപിക്ക് കത്തു നല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് എഡിജിപിയുടെ ആവശ്യം. കേസ് നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമാക്കിയാണ് കത്ത് നല്‍കിയിരിക്കുന്നത്.
കേസില്‍ നിന്ന് പിന്‍മാറുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. നേരത്തേ ഡിജിപി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും പിന്മാറിയിരുന്നു. അതേസമയം, വിഷയത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. കേസ് രാഷ്ട്രീയ ആയുധമാക്കി മാറ്റിയ സര്‍ക്കാരിനും ഇടതു പാര്‍ട്ടികള്‍ക്കും തിരിച്ചടി നല്‍കുന്നതാണ് എഡിജിപിയുടെ നിലപാട്. സരിത നായരെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉദ്യോഗസ്ഥര്‍ക്കു മേല്‍ ചെലുത്തുന്ന വര്‍ധിച്ച സമ്മര്‍ദം താങ്ങാനാവാതെയാണ് ഉദ്യോഗസ്ഥര്‍ കേസില്‍ നിന്ന് ഒഴിവാകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss