|    Oct 23 Tue, 2018 9:52 pm
FLASH NEWS
Home   >  Kerala   >  

സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ വിടുതല്‍ ഹരജിയില്‍ വിധി ഇന്ന്

Published : 23rd September 2017 | Posted By: shadina sdna


ബംഗളൂരു:  സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിള നല്‍കിയ  കേസില്‍ നിന്ന് ഒഴിവാക്കണമെന്ന  ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ ഇന്ന് വിധി. നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുള്ളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. നേരത്തെ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള പ്രതികള്‍ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. ബംഗളൂരു സിറ്റി സിവില്‍ കോടതിയാണ് വിധി പറയുക. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതിന്മേലാണ് ഇന്ന് വിധിയുണ്ടാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss