|    Mar 26 Sun, 2017 4:48 pm
FLASH NEWS

സോളാര്‍: കുറ്റപത്രത്തില്‍ പിശകെന്നു സൂചന

Published : 6th October 2016 | Posted By: SMR

കൊച്ചി: സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ പരാതിക്കാരനായ കോന്നി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ 33ാം സാക്ഷി പെരുമ്പാവൂര്‍ സിഐ വി റോയിയുടെ പേരാണെന്ന് ഡിവൈഎസ്പി വി അജിത് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ മൊഴിനല്‍കി.
സരിതയെ അറസ്റ്റ് ചെയ്ത ഓഫിസറെയാണ് 33ാം സാക്ഷിയായി കാണിച്ചിട്ടുള്ളത്. അന്നത്തെ പെരുമ്പാവൂര്‍ പോലിസ് സ്‌റ്റേഷന്‍ ഹെഡ് ഓഫിസറായിരുന്ന സുധീര്‍ മനോഹറാണ് സരിതയെ അറസ്റ്റ് ചെയ്തതെന്നാണു  തന്റെ  അറിവ്. വി റോയി അയിരുന്നില്ലെന്നും അജിത് വ്യക്തമാക്കി. മല്ലേലില്‍ ശ്രീധരന്‍ നായര്‍ പരാതിക്കാരനായ കേസ് പ്രത്യേകാന്വേഷണസംഘാംഗവും ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുമായിരുന്ന ബി പ്രസന്നന്‍ നായരാണ് അന്വേഷിച്ചത്.
സോളാര്‍ തട്ടിപ്പില്‍ താന്‍ നേരിട്ടന്വേഷിച്ച  കേസുകളില്‍ സരിതയെ അറസ്റ്റ് ചെയ്ത ഓഫിസറായി കാണിച്ചിട്ടുള്ളത് സുധീര്‍ മനോഹറിനെയാണെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷന്‍  ജനറല്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിനുത്തരമായി അജിത് പറഞ്ഞു. ഉന്നതരുമായി ബന്ധമുണ്ടെന്ന്  തെറ്റിധരിപ്പിച്ച് പണംതട്ടുന്ന രീതി പ്രത്യേകാന്വേഷണസംഘം അന്വേഷിച്ച ചില  കേസുകളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.   33 കേസുകളിലായി ആറുകോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് കണക്കാക്കുന്നത്. പ്രത്യേക സാഹചര്യത്തിലല്ലെങ്കില്‍ ഒരു അധികാരപരിധിയില്‍ രണ്ടു വര്‍ഷത്തിലധികം ഒരു ഡിവൈഎസ്പിക്ക് ചുമതല നല്‍കരുതെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെക്കുറിച്ച് തനിക്കറിയില്ലെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക