|    Sep 24 Sun, 2017 5:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ കമ്മീഷന്‍: സരിതയെ അറിയില്ല, നേരില്‍ കണ്ടിട്ടില്ല: പി കെ ജയലക്ഷ്മി

Published : 29th July 2016 | Posted By: SMR

കൊച്ചി: സരിത എസ് നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്ത്രീയെ പരിചയമില്ലെന്നും നേരില്‍ കണ്ടിട്ടേയില്ലെന്നും മുന്‍മന്ത്രി പി കെ ജയലക്ഷ്മി സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി.
താന്‍ ഡ്രീംസ് സോളാറിന്റെ ഉദ്ഘാടനമാണ് നിര്‍വഹിച്ചതെന്നും അതിന് ടീം സോളാറുമായി എന്തെങ്കിലും ബന്ധമുള്ളതായി അറിയില്ലെന്നും ജയലക്ഷ്മി കമ്മീഷന്‍മുമ്പാകെ മൊഴിനല്‍കി. ഡ്രീംസ് സോളാര്‍ കമ്പനി ഇപ്പോഴും വയനാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നതായും അവര്‍ കമ്മീഷനെ അറിയിച്ചു. ഈ കമ്പനിയെക്കുറിച്ച് കമ്മീഷന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. വയനാട്ടിലെ ഒരു എംടെക് ബിരുദധാരി നടത്തുന്ന ഡ്രീം സോളാര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്നതിന് 2011 ജൂലൈ മാസം അവിടുത്തെ പ്രാദേശിക നേതാക്കന്‍മാരും മുനിസിപ്പല്‍ ചെയര്‍മാനും അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാനും മറ്റു ജനപ്രതിനിധികളും ചേര്‍ന്ന് തന്നെ ക്ഷണിച്ചിരുന്നു. അതിന്റെ ഉദ്ഘാടനം താന്‍ നിര്‍വഹിക്കുകയുമുണ്ടായി. ഉദ്ഘാടന സമയത്ത് സരിത നായര്‍ അവിടെ ഉണ്ടായിരുന്ന വിവരം ഒരു വര്‍ഷത്തിനുശേഷമാണ് മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയത്.
സരിത മൊഴി നല്‍കിയതുപ്രകാരം അവരുമായി തനിക്ക് യാതൊരു സുഹൃദ്ബന്ധവും ഉണ്ടായിരുന്നില്ലെന്നും ജയലക്ഷ്മി പറഞ്ഞു.  കമ്മീഷന്‍ അഭിഭാഷകന്‍ സരിത കമ്മീഷനില്‍ ഹാജരാക്കിയ ഈ കത്തിന്റെ ഒരു പകര്‍പ്പ് ജയലക്ഷ്മിയെ കാണിക്കുകയും അതിലെ നിബന്ധനകള്‍ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്നുലക്ഷം രൂപയുടെ ഒരു ചെക്ക് കൊടുക്കുന്നതായും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്നും ഈ കത്തിന്റെ പകര്‍പ്പില്‍ പറഞ്ഞുകാണുന്നതായി ജയലക്ഷ്മി സമ്മതിച്ചു.
ഡ്രീം സോളാറിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഹരിജന്‍ കോളനികളിലെ വൈദ്യുതി ക്ഷാമത്തെക്കുറിച്ച് താന്‍ പറഞ്ഞിട്ടുണ്ടാവാമെന്നും എന്നാല്‍, അതില്‍ പറയുന്ന മറ്റു കാര്യങ്ങളൊന്നും ശരിയല്ലെന്നും ജയലയക്ഷ്മി  കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഇന്ന് ഐജി പത്മകുമാറിനെ കമ്മീഷന്‍ വിസ്തരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക