|    Oct 24 Tue, 2017 9:42 am
FLASH NEWS
Home   >  News now   >  

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും, ഈ മാസം 25ന്

Published : 12th January 2016 | Posted By: G.A.G

14-1450092836-oommen-chandy

കൊച്ചി: സോളര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും ഈ മാസം 25ന്  തിരുവനന്തപുരത്തുവച്ചാണ് വിസ്തരിക്കുക. വിസ്താരത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട്് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് സോളാര്‍ കമ്മീഷന്‍ നോട്ടീസ് നല്‍കി. ഇതനുസരിച്ച്് ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി കമ്മിഷനെ അറിയിച്ചു.

കമ്മിഷനു മുന്‍പാകെ ഹാജരായി മൊഴി നല്‍കേണ്ടിയിരുന്ന കേസിലെ പ്രതി സരിത എസ്. നായര്‍ ഇന്നു ഹാജരായില്ല. ആലപ്പുഴ രാമങ്കരിയില്‍ മറ്റൊരു കേസുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നാണ് സരിത കമ്മീഷനെ അറിയിച്ചത്്.
സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന്് നടത്തിയ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെയും പേഴ്‌സണല്‍ സ്റ്റാഫിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കമ്മീഷന്‍ വിസ്തരിക്കുന്നത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക