|    Jul 22 Sun, 2018 10:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ കമ്മീഷനെ സഹായിച്ചതിന് പ്രതിഫലം : ഹരജി ഇന്നു പരിഗണിക്കും

Published : 26th September 2017 | Posted By: fsq

 

സോളാര്‍ അഴിമതി അന്വേഷണ കമ്മീഷനെ സഹായിച്ചതിനു പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച് അഡ്വ. സി ഹരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന്‍ ചെയര്‍മാന്റെ ആഗ്രഹ പ്രകാരമുള്ള റിപോര്‍ട്ട് തയ്യാറാക്കാന്‍ സഹായിക്കാത്തതിനാല്‍ തനിക്കു ലഭിക്കാനുള്ള പ്രതിഫലം നല്‍കുന്നില്ലെന്നു ഹരജിയില്‍ പറയുന്നു. ഈ മാസം 27ന് കമ്മീഷന്റെ കാലാവധി കഴിയാനിരിക്കുകയാണ്. പ്രതിഫലം ആവശ്യപ്പെട്ട് മൂന്നുതവണ നിവേദനം നല്‍കി. കമ്മീഷന്‍ ഇല്ലാതായാല്‍ അതിന്റെ അക്കൗണ്ടും പൂട്ടും. അക്കൗണ്ട് പൂട്ടിയാല്‍ പിന്നെ പ്രതിഫലം ലഭിക്കാന്‍ പ്രയാസമായിരിക്കും. അക്കൗണ്ട് പൂട്ടരുതെന്നും തനിക്ക് ലഭിക്കാനുള്ള 1,15,000 രൂപ സര്‍ക്കാരിന് തിരികെനല്‍കരുതെന്ന് സോളാര്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹരജി ആവശ്യപ്പെടുന്നു. ഹരജി ഇന്ന് കോടതി പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss