|    Jun 19 Tue, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ : കമ്മീഷനെ വിരട്ടാന്‍ നോക്കേണ്ടെന്ന്്ജസ്റ്റിസ് ജി ശിവരാജന്‍

Published : 11th January 2017 | Posted By: fsq

 

കൊച്ചി: സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനെ വിരട്ടാന്‍ നോക്കരുതെന്ന് സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തലവന്‍ എ ഹേമചന്ദ്രനോട് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍. കമ്മീഷനെ കുറ്റപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ജസ്റ്റിസ് ജി ശിവരാജനെ ചൊടിപ്പിച്ചത്. കമ്മീഷന്‍ കുറ്റവിചാരണ നടത്തുകയാണ് എന്ന രീതിയിലുള്ള സത്യവാങ്മൂലമാണ് ഹേമചന്ദ്രന്‍ സമര്‍പ്പിച്ചത്. ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്നും കമ്മീഷന്‍ ചോദിച്ചു. കമ്മീഷനില്‍ സാക്ഷിമൊഴി നല്‍കുമ്പോള്‍ പലരും സത്യവാങ്മൂലം നല്‍കാറുണ്ടെന്നും എന്നാല്‍ ഇത് അങ്ങനെയല്ലെന്നും കമ്മീഷനെ കുറ്റപ്പെടുത്തുന്നതും അതിന്റെ അധികാരത്തെ ചോദ്യംചെയ്യുന്നതുമാണെന്നും കമ്മീഷന്‍ ഹേമചന്ദ്രനോട് പറഞ്ഞു.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുമായി നേരില്‍ കണ്ടിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്ന് ഹേമചന്ദ്രന്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സെക്രട്ടറി ബി രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് മൂന്നുതവണ ചോദിച്ചിട്ടും നിലപാടില്‍ ഹേമചന്ദ്രന്‍ ഉറച്ചുനിന്നത്. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥര്‍ 33 കേസുകളാണ് അന്വേഷിച്ചത്. ഇതിലൊന്നും സരിതയും ഉമ്മന്‍ചാണ്ടിയുമായി കണ്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഡിവൈഎസ്പിമാര്‍ നടത്തിയ അന്വേഷണത്തിന് പുറമെ താന്‍ സമാന്തര അന്വേഷണമൊന്നും നടത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനൊപ്പം താനും പോയിരുന്നു. ശ്രീധരന്‍നായര്‍, സരിത, ജിക്കുമോന്‍, ജോപ്പന്‍ എന്നിവരുടെ മൊഴിയെടുത്തപ്പോഴും കൂടെപ്പോയി.സരിത എസ് നായരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി എന്നെങ്കിലും കണ്ടോ എന്ന് അന്വേഷണഘട്ടത്തില്‍ ബോധ്യപ്പെട്ടിട്ടില്ല. ബിജു രാധാകൃഷ്ണന്‍ തന്നെ വന്ന്കണ്ടിരുന്നതായി ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരുന്നുവെന്നും ഹേമചന്ദ്രന്‍ മൊഴി നല്‍കി. എന്നാല്‍, ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുന്‍ സംസ്ഥാന പോലിസ് മേധാവി ബാലസുബ്രഹ്മണ്യത്തിന് എട്ട് ബി പ്രകാരം നോട്ടീസ് നല്‍കണമെന്നാശ്യപ്പെട്ട് ലോയേഴ്‌സ് യൂനിയന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് കമ്മീഷന്‍ പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss