|    Jan 20 Sat, 2018 12:18 pm
FLASH NEWS
Home   >  Kerala   >  

സോളാര്‍ കമ്മീഷനിലും മുഖ്യമന്ത്രിയിലും പൂര്‍ണവിശ്വാസം: ബിജു രാധാകൃഷ്ണന്‍

Published : 12th October 2017 | Posted By: shadina sdna


പെരിന്തല്‍മണ്ണ: സോളാര്‍ കമ്മീഷനിലും മുഖ്യമന്ത്രിയിലും പൂര്‍ണവിശ്വാസമെന്ന് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍. കേസില്‍ അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും ബിജുരാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ന് രാവിലെ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കോടതിയില്‍ ജാമ്യ നടപടികള്‍ക്കു വേണ്ടി ഹാജരായ ബിജു വാഹനത്തില്‍ കയറുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. പിന്നീട് ബിജു രാധാകൃഷ്ണന്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് അഭിഭാഷക മാധ്യമങ്ങള്‍ക്കു മുമ്പില്‍ വായിച്ചു. സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ പ്രതിചേര്‍ത്ത് പുനരന്വേഷിക്കണം, ഗണേഷ് കുമാറിനെതിരേ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ കമ്മീഷനു മുമ്പില്‍ ഹാജരാക്കുമെന്നും രശ്മി വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതായും ബിജു രമേശ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഹൈക്കോടതി അഭിഭാഷക നിഷാ കെ പീറ്റര്‍ ആണ് ബിജുരാധാകൃഷ്ണനു വേണ്ടി മാധ്യമങ്ങളെ കണ്ടത്. സോളാര്‍ കേസില്‍ ഇനിയും പുറത്ത് വരാത്ത തെളിവുകളാണ് ഹാജരാക്കുകയെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day