|    Feb 20 Tue, 2018 11:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ജോസ് കുറ്റിയാനി

Published : 28th January 2017 | Posted By: fsq

 

കൊച്ചി: സോളാര്‍ കമ്മീഷനില്‍ മൊഴിനല്‍കിയശേഷം തന്നെ ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരായ ചിലര്‍ വിളിച്ചു ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചുവെന്ന് മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി. ഈ മാസം 13ന് കുറ്റിയാനി സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മൊഴിനല്‍കിയിരുന്നു. 13ന് രാത്രി ഒമ്പതരയോടെയാണ് ഒരാള്‍ തന്റെ മൊബൈലില്‍ വിളിച്ച്, കമ്മീഷനില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മൊഴിനല്‍കിയത് ശരിയായില്ലെന്നും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് അറിയില്ലേയെന്നും പറഞ്ഞത്. ആരാണ് വിളിച്ചതെന്ന് അപ്പോള്‍ മനസ്സിലായില്ല. പിറ്റേന്നാണ് തന്നെ അറിയുന്ന ഒരാളാണതെന്നും ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളാണെന്നും മനസ്സിലായത് ജോസ് കുറ്റിയാനി പറഞ്ഞു. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ആളിന്റെ പേര് രഹസ്യമായി പറയാമെന്നും ജോസ് കുറ്റിയാനി പറഞ്ഞു. മുമ്പ്, സോളാര്‍ കമ്മീഷനില്‍ മൊഴിനല്‍കിയ ചിലര്‍ക്ക്ഇത്തരം അനുഭവമുണ്ടായതായി അറിയാം. അതിനാല്‍  ഫോണ്‍സംഭാഷണം ഉള്‍ഭയമുണ്ടാക്കി കുറ്റിയാനി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനും കുറ്റിയാനിയെ വിസ്തരിച്ചു. 2016 ഒക്ടോബറിലോ നവംബറിലോ ആണ് തിരുവനന്തപുരത്തുവച്ച് താന്‍ സരിതയെ കണ്ടതെന്ന് കുറ്റിയാനി അഡ്വ. ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സുഹൃത്തിന്റെ മൊബൈലില്‍ സംസാരിച്ചശേഷമാണ് സരിതയുമായി കൂടിക്കാഴ്ച നടത്തിയത്. പിപിപി മാതൃകയില്‍ സോളാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയിരുന്നുവെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും ആ പദ്ധതി നശിപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ കൊണ്ടാണെന്നും സരിത പറഞ്ഞിരുന്നു. അതിനാല്‍ ഇക്കാര്യം സത്യപ്രതിജ്ഞാ ലംഘനമായിക്കണ്ട് ഉമ്മന്‍ചാണ്ടിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ജോസ് കുറ്റിയാനി ആവശ്യപ്പെട്ടു.  30ന് കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നതോടെ തെളിവെടുപ്പ് പൂര്‍ത്തിയാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss