|    Mar 23 Thu, 2017 11:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സോറിയാസിസിനെതിരെ എച്ച്എംസി ബോധവല്‍ക്കരണം

Published : 7th August 2016 | Posted By: SMR

ദോഹ: ചര്‍മത്തെ ബാധിക്കുന്ന രോഗമായ സോറിയാസിസിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷ(എച്ച്എംസി)ന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഖത്തറില്‍ മൂന്ന് ശതമാനം സോറിയാസിസ് രോഗികളാണുള്ളതെന്ന് എച്ച്എംസി ചര്‍മരോഗ വിദഗ്ധന്‍ ഡോ.അഹ്മദ് ഹാസിം തഖിയുദ്ധീന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ തുല്യ അളവിലാണ് ഈ രോഗം കാണപ്പെടുന്നത്.
ആഗസ്ത് മാസം ലോകാടിസ്ഥാനത്തില്‍ സോറിയാസിസിനെതിരെയുള്ള ബോധവല്‍ക്കരണ മാസമായി ആചരിക്കുകയാണ്.
രോഗത്തെക്കുറിച്ചും അത് വരാനുള്ള കാരണങ്ങളെക്കുറിച്ചും രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിനിലൂടെ ഉദ്ദേശിക്കുന്നത്.
15-35 വയസിനിടയിലുള്ളവര്‍ക്കാണ് സോറിയാസിസിന്റെ ലക്ഷണങ്ങള്‍ കൂടുതലും കാണുന്നത്. മനുഷ്യരില്‍ ഏത് സമയവും ഈ രോഗം വരാമെന്നും എന്നാലിത് പകര്‍ച്ച വ്യാധിയല്ലെന്നും ഡോ.അഹ്മദ് ചൂണ്ടിക്കാട്ടി. ചര്‍മത്തിലെ കോശങ്ങളില്‍ വരുന്ന മാറ്റത്തിനനുസരിച്ചാണ് സോറിയാസിസ് ഉണ്ടാകുന്നത്.
ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം, പരിപൂര്‍ണമായ ഉറക്കം തുടങ്ങിയവ സോറിയാസിസ് വരാതിരിക്കാനുള്ള പ്രതിവിധികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക