|    Dec 12 Tue, 2017 12:41 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സോറിയാസിസിനുള്ള മരുന്നുമായി കുവൈറ്റില്‍ പിടിയിലായ മലയാളി യുവാവിനെ വിട്ടയച്ചു.

Published : 26th October 2016 | Posted By: mi.ptk

muhammad-junaid

കൊല്ലം: കുവൈറ്റിലേക്ക് തൊഴില്‍ തേടിവന്ന കൊല്ലം സ്വദേശിയായ മലയാളി യുവാവ് കുവൈറ്റില്‍ നിയമക്കുരുക്കില്‍ നിന്നു0 മോചിതനായി.
എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ലഗേജില്‍ ഹോമിയോ  മരുന്നുകള്‍ കണ്ടെത്തിയതാണ് യുവാവിനെ നിയമക്കുരുക്കിലാക്കിയത്. കൊല്ലം കോയിവിള തേവലക്കര ഓലക്കാട്ടുവിളയില്‍ മുഹമ്മദ്ജുനൈദ് (28) ആണ് കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വച്ച് കുവൈറ്റ് പോലീസിന്റെ പിടിയിലായത്.
ത്വക്ക് സംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ സോറിയാസിസിനുള്ള ഹോമിയോ മരുന്നുകളാണ് മുഹമ്മദ്ജുനൈദ് ഒപ്പം കൊണ്ടുപോയിരുന്നത്. ഡോക്ടറുടെ ഉപദേശ പ്രകാരമായിരുന്നു ഇത്. എന്നാല്‍ കുവൈറ്റിലേക്ക് കൊണ്ടുചെല്ലാവുന്ന മരുന്നുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതല്ല ഇതെന്നതിനാല്‍ മുഹമ്മദ്ജുനൈദ് പിടിയിലാവുകയായിരുന്നു.
13-ാം തീയതി കുവൈറ്റിലെത്തിയ മുഹമ്മദ്ജുനൈദ് നെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് നിയമക്കുരുക്കിലായ വിവരം അറിയുന്നത്. പരിശോധനയില്‍ നിരപരാധിത്വം തെളിഞ്ഞതുകൊണ്ടാണ്  യുവാവിന് മോചനം സാധ്യമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക