|    Aug 21 Tue, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സോമാലിയ : 61 സൈനികര്‍ കൊല്ലപ്പെട്ടു

Published : 9th June 2017 | Posted By: fsq

മൊഗാദിഷു: വടക്കന്‍ സോമാലിയയില്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ അല്‍ശബാബ് ആക്രമണത്തില്‍ 61 സൈനികര്‍ കൊല്ലപ്പെട്ടു. ഭാഗിക സ്വയംഭരണ മേഖലയായ പുണ്ട്‌ലാന്‍ഡിലെ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. സൈനിക കേന്ദ്രത്തിലെ വാഹനങ്ങള്‍ അല്‍ശബാബ് പ്രവര്‍ത്തകര്‍ കൊണ്ടുപോയതായി പുണ്ട്‌ലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. ആക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പിന്നീടു പുറത്തുവിടുമെന്നും പുണ്ട്‌ലാന്‍ഡ് സുരക്ഷാ മന്ത്രി അബ്ദി— അസീസ് ഹിര്‍സി പറഞ്ഞു. അല്‍ശബാബ് ഇതിനു മുമ്പും സോമാലിയയിലെ സൈനിക കേന്ദ്രങ്ങളില്‍ സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ജനുവരിയില്‍ തെക്കന്‍ നഗരമായ കോല്‍ബിയോയിലുണ്ടായ അല്‍ശബാബ് ആക്രമണത്തില്‍ ആഫ്രിക്കന്‍ യൂനിയന്‍ നിയോഗിച്ച 50 കെനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss