|    Nov 20 Tue, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സോമാലിയയില്‍ മനുഷ്യാവകാശ ലംഘനം; മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

Published : 29th August 2018 | Posted By: kasim kzm

മൊഗാദിഷു: എത്യോപ്യന്‍ സോമാലി മേഖലയിലെ മനുഷ്യാവകാശ ലംഘന കുറ്റത്തിന് സോമാലിയന്‍ മുന്‍ പ്രസിഡന്റിനെ പോലിസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി വംശീയ ആക്രമണങ്ങള്‍ നിലനില്‍ക്കുന്ന കിഴക്കന്‍ സോമാലിയയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സഹായം നല്‍കിയതിനും നേതൃത്വം നല്‍കിയതിനുമാണ് അബ്ദി മുഹമ്മദ് ഉമറെന്ന മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ കാരണം. പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്തു വംശീയ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഈ മാസമാണ് അദ്ദേഹം സ്ഥാനം രാജിവച്ചത്. അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി തോക്കുകളും മറ്റും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss