|    May 23 Tue, 2017 6:55 am
FLASH NEWS

സോമാലിയയില്‍ കാര്‍ ബോംബ് ആക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

Published : 27th July 2016 | Posted By: SMR

മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനം മൊഗാദിഷുവില്‍ കാര്‍ ബോംബാക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു.
ആഫ്രിക്കന്‍ യൂനിയന്‍ സൈനികരെ ലക്ഷ്യം വച്ചുള്ള ആക്രമണം അല്‍ ശബാബാണ് നടത്തിയതെന്ന് ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൊഗാദിഷു വിമാനത്താവളത്തിനു സമീപമുള്ള സൈനിക കേന്ദ്രത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണങ്ങള്‍. എയു സൈനിക ക്യാംപിന്റെ കവാടത്തോടു ചേര്‍ന്നായിരുന്നു ആദ്യ ആക്രമണം. സമീപമുള്ള സോമാലിയന്‍ സൈന്യത്തിന്റെ ചെക്‌പോസ്റ്റിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ ഒമ്പതുപേര്‍ മൊഗാദിഷുവിലെ യുഎന്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള സൈനികരും നാലുപേര്‍ സിവിലിയന്‍മാരുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day