|    Feb 21 Tue, 2017 11:13 am
FLASH NEWS

സോമാലിയന്‍ നഗരം അല്‍ ശബാബ് പിടിച്ചെടുത്തു

Published : 25th October 2016 | Posted By: SMR

മൊഗാദിഷു: ആഫ്രിക്കന്‍ യൂനിയന്‍ സമാധാന സേന പിന്മാറിയതോടെ സോമാലിയയിലെ ഒരു നഗരം അല്‍ ശബാബ് സായുധസംഘം പിടിച്ചെടുത്തു. എയുവിന്റെ ഭാഗമായ എത്യോപ്യന്‍ സൈന്യം പിന്‍മാറിയതിനുശേഷം ഇത് മൂന്നാമത്തെ തവണയാണ് അല്‍ ശബാബ് പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത്. ഹിരാന്‍ പ്രവിശ്യയിലെ ഹല്‍ഗാനാണ് കീഴടക്കിയതെന്ന് അല്‍ ശബാബ് വക്താവ് അബ്ദിയാസിസ് അബു മുസാബ് അറിയിച്ചു.
മേഖലയിലെ പാര്‍ലമെന്റംഗമായ ദാഹിര്‍ അമിന്‍ ജെസോയും ഇക്കാര്യം സ്വീകരിച്ചിട്ടുണ്ട്. 2014ലാണ് അല്‍ ശബാബിനെതിരേ എയു സേന ദൗത്യം ആരംഭിച്ചത്. എങ്കിലും ഇപ്പോഴും ശക്തമായ സാന്നിധ്യമാണ് അല്‍ ശബാബിന് മേഖലയിലുള്ളത്. അതേസമയം, ആഫ്രിക്കന്‍ യൂനിയന്റെ സമാധാന സൈന്യം പിന്‍വാങ്ങിയതിന്റെ കാരണം വ്യക്തമല്ല. എത്യോപ്യന്‍ സര്‍ക്കാരും ഇതിനോടു പ്രതികരിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക