|    Nov 19 Mon, 2018 1:56 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘സോമനാഥ് ചാറ്റര്‍ജി പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃക’

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: രാജ്യത്തിന് അതിപ്രഗല്‍ഭനായ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജനവിരുദ്ധമായ നിയമനിര്‍മാണങ്ങളെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിലും ജനക്ഷേമകരമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിയമപണ്ഡിതന്‍ കൂടിയായ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുമെന്നും പിണറായി പറഞ്ഞു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഉദാത്തമാതൃകയായിരുന്നു സോമനാഥ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ തികച്ചും പ്രായോഗികവും കാലോചിതവുമായ രാഷ്ട്രീയ സമീപനങ്ങള്‍ ഉള്‍ക്കൊള്ള വ്യക്തിത്വമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനുമായിരുന്നു സോമനാഥ്— ചാറ്റര്‍ജിയെന്ന്—സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സോമനാഥ്—ചാറ്റര്‍ജിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി. കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് വി എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗം ഇന്ത്യന്‍ ജനാധിപത്യത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വിഎസ് പറഞ്ഞു.
ലോക്‌സഭാ സ്പീക്കര്‍ പദവിയുടെ അന്തസ്സ് പൂര്‍ണമായി ഉയര്‍ത്തിപ്പിടിച്ച മാതൃകാ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് വി എം സുധീരന്‍ അനുസ്മരിച്ചു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണം രാജ്യത്തിന് കനത്ത നഷ്ടം തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ലമെന്റേറിയന്മാരുടെ നിരയിലെ പ്രമുഖരിലൊരാളായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും കാനം അനുസ്മരിച്ചു. ഇന്ത്യ കണ്ട മികച്ച ലോക്‌സഭാ സ്പീക്കര്‍മാരില്‍ ഒരാളായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അനുശോചിച്ചു. രാഷ്ട്രീയ നിലപാടുകള്‍ക്ക് അതീതമായി പ്രായോഗിക തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിവുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു സോമനാഥെന്നും അദ്ദേഹം അനുസ്മരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss