|    Nov 19 Mon, 2018 2:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോമനാഥ് ചാറ്റര്‍ജി ഗുരുതര നിലയില്‍

Published : 13th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: ശ്വാസതടസ്സത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള അദ്ദേഹത്തിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന സോമനാഥ് ചാറ്റര്‍ജിയെ ഒരുവട്ടം ഡയാലിസിസിന് വിധേയനാക്കി. ജൂണ്‍ അവസാനത്തില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം അല്‍പം ഭേദപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് വീട്ടിലേക്ക് കൊണ്ടുപോയത്. പത്തു തവണ ലോക്‌സഭാംഗമായിരുന്നു. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ലോക്‌സഭാ സ്പീക്കറായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss