|    Jan 23 Mon, 2017 12:15 pm
FLASH NEWS

സോനു നിഗമിന്റെ ഗാനമേള : ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു

Published : 5th February 2016 | Posted By: G.A.G

SONU-NIGAM

മുബൈ: വിമാനയാത്രയ്ക്കിടെ സോനു നിഗമിന്റെ ഗാനമേള നടത്താനനുവദിച്ചതിന് ജെറ്റ് എയര്‍വേസ് അഞ്ചു ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. കഴിഞ്ഞ മാസം ജോഥാപൂര്‍-മുംബൈ യാത്രയ്ക്കിടെയാണ് യാത്രക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഗായകന്‍ സോനു നിഗം പാട്ടുപാടിയത്.

വിമാനത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന അനൗസ്‌മെന്റ് സംവിധാനത്തിലൂടെയാണ് സോനു നിഗം പാട്ടുപാടിയത്. സോനു പാടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിമാനത്തിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാനും ജെറ്റ് എയര്‍വേസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.
വിമാനക്കമ്പനിയുടെ നടപടിയെ ‘അസഹിഷ്ണുത’യെന്നാണ് സോനു നിഗം വിശേഷിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 313 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക