|    Jul 17 Tue, 2018 1:35 pm
FLASH NEWS
Home   >  National   >  

സോണി സോറിയ്ക്ക് ചികില്‍സ നിഷേധിച്ച് ബിജെപി സര്‍ക്കാര്‍

Published : 10th September 2017 | Posted By: shadina sdna


ദണ്ഡേവാഡ: മനുഷ്യാവകാശ പ്രവര്‍ത്തക സോണി സോറിയ്ക്ക് ചികില്‍സ നിഷേധിച്ച് ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍. വിളര്‍ച്ച രൂക്ഷമായതിനേത്തുടര്‍ന്ന് സോണി സോറിയ്ക്ക് അടിയന്തരമായി രക്തം നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിനുള്ള ഒരു സൗകര്യവും ഇതുവരെ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് സോണി സോറി. ദണ്ഡേവാഡ ജില്ലാ ബ്ലഡ് ബാങ്ക് അവധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ചികില്‍സ നിഷേധിക്കുന്നത്. രക്തം സ്വീകരിക്കണമെങ്കില്‍ തിങ്കളാഴ്ച്ചയാവണമെന്നും അധികൃതര്‍ പറഞ്ഞു. രക്തം നല്‍കാത്തതിനേത്തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു. സോണി സോറിയുടെ കാര്യത്തിലും ഞങ്ങള്‍ക്ക് ഭയമുണ്ട്. എത്രയും പെട്ടെന്ന് തന്നെ അവര്‍ക്ക് ചികില്‍സ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ആശുപത്രിയില്‍ വൈദ്യുതി പോലുമില്ലെന്നും രോഗികള്‍ പരിഭ്രാന്തരാണെന്നും ലിംഗാറാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss