|    May 25 Thu, 2017 10:03 pm
FLASH NEWS

സോണിയ കേരളത്തില്‍, യുഡിഎഫ് ഘടക കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി

Published : 30th December 2015 | Posted By: G.A.G

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധര്‍ി കേരളത്തിലെത്തി. ഇന്നു രാവിലെ 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സോണിയ ഹെലികോപ്ടറില്‍ വര്‍ക്കലയിലേക്കു പോയി. ശിവഗിരി തീര്‍ഥാടനസമ്മേളനം ഉദ്ഘാടനത്തിന് ശേഷം കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച  നടത്തി.കോണ്‍ഗ്രസ്സിലെ എല്ലാ ഘടകക്ഷികളും നേതാക്കളും ഒറ്റുകെട്ടായി പോകണമെന്നും അതിരുവിട്ട ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തരുതെന്നും സോണിയ യോഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാമ്പാടിയില്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അഞ്ചരയോടെ നെടുമ്പാശേരിയില്‍ നിന്നും ഡല്‍ഹിക്കു മടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day