|    Mar 29 Wed, 2017 11:13 am
FLASH NEWS

സോണിയയുടെ നില തൃപ്തികരം; ആശുപത്രി മാറ്റി

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ റോഡ് ഷോയ്ക്കിടെ കടുത്ത പനി ബാധിച്ച് ഡല്‍ഹിയിലേക്കു മടങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം. വാരണാസിയില്‍ നിന്നു ചൊവ്വാഴ്ച രാത്രി വൈകി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ സോണിയയെ കരസേനയുടെ റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
അവിടെനിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സര്‍ ഗംഗാറാം ആശുപത്രിയിലേക്കു മാറ്റി. അവര്‍ നേരത്തേ ഈ ആശുപത്രിയിലായിരുന്നു ചികില്‍സ തേടിയിരുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കടുത്തുണ്ട്. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു. ഗംഗാറാം ആശുപത്രിയില്‍ ഡോ. അരൂപ് ബസുവിന്റെ നേതൃത്വത്തിലാണ് ചികില്‍സിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day