|    Jul 25 Tue, 2017 12:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സോണിയയുടെ ആരോഗ്യനിലയില്‍ പുരോഗതി

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: തോളെല്ല് ശസ്ത്രക്രിയക്ക് വിധേയയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി കൈവരിച്ചതായി അവരെ ചികില്‍സിക്കുന്ന ഗംഗാറാം ആശുപത്രി അധികൃതര്‍ അറിയിച്ചു. സോണിയയെ ഇന്നലെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നു മാറ്റി.
വാരണാസിയിലെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതിനിടെ സോണിയാഗാന്ധിക്ക് ശക്തമായ പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ വീഴ്ചയിലാണ് ഇടതു തോളെല്ലിന് ഒടിവ് പറ്റിയത്. മുംബൈയില്‍ നിന്നെത്തിയ ഡോ. സഞ്ജയ് ദേശായി, ഗംഗാറാം ആശുപത്രിയിലെ ഡോ. പ്രതീക ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ചയായിരന്നു ശസ്ത്രക്രിയ. അഞ്ചു ദിവസം കൂടി സോണിയ ആശുപത്രിയില്‍ കഴിയേണ്ടി വരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക