|    Jul 24 Mon, 2017 10:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സോണിയയും രാഹുലും എത്തുന്നു; മോദി എട്ടിന് തിരുവനന്തപുരത്ത്

Published : 7th May 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തും.
മെയ് 9ന് വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരിയിലെത്തുന്ന സോണിയാ ഗാന്ധി നാലിന് തൃശൂരില്‍ നടക്കുന്ന പ്രചാരണയോഗത്തി ല്‍ പങ്കെടുക്കും. വൈകീട്ട് 5-30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ യോഗത്തിലും അവര്‍ സംസാരിക്കും. ഏഴരയ്ക്കു ഡല്‍ഹിക്ക് മടങ്ങും.
മെയ് 10ന് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി, 11ന് രാവിലെ 10ന് കായംകുളം, വൈകീട്ട് മൂന്നിന് നെടുങ്കണ്ടം, അഞ്ചിന് അങ്കമാലി എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ സംസാരിക്കും. 12ന് രാവിലെ പട്ടാമ്പി, വൈകീട്ട് മൂന്നിന് പരവൂര്‍, അഞ്ചിന് ഉദുമ എന്നിവിടങ്ങളിലും രാഹുല്‍ഗാന്ധി സംസാരിക്കും.
ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടെ പരിപാടിയിലാണ് പങ്കെടുത്തത്. ഇതിനുശേഷം തമിഴ്‌നാട്, ചെന്നൈ എന്നിവിടങ്ങളിലെ പരിപാടികള്‍ക്കായി മടങ്ങിയ അദ്ദേഹം നാളെ രാവിലെ കാസര്‍കോട്ടെ പരിപാടിയില്‍ പങ്കെടുക്കാനെത്തും.
ഉച്ചയ്ക്ക് 12.45ന് കുട്ടനാട്ടിലും 3.45ന് കന്യാകുമാരിയിലും വൈകീട്ട് 5.30ന് തിരുവനന്തപുരത്തും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ നരേന്ദ്രമോദി സംസാരിക്കും. 11ന് വൈകീട്ട് 6.30ന് എറണാകുളം തൃപ്പൂണിത്തുറയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം കേരളസന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക