|    Aug 19 Sat, 2017 10:13 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോണിയഗാന്ധിക്ക് തോളിനു ചികില്‍സ

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് വാരണാസിയിലെ റോഡ്‌ഷോക്കിടെ തോളെല്ലിനേറ്റ പരിക്കിന് ചികില്‍സ നടത്തി. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുംബൈയില്‍ നിന്നെത്തിയ ഡോ. സഞ്ജയ് ദേശായി, ഗംഗാറാം ആശുപത്രിയിലെ ഡോ. പ്രതീക് ഗുപ്ത എന്നീ വിദഗ്ധരുടെ നേതൃത്വത്തിലാണു ചികില്‍സ. ഉടനെ തീവ്രപരിചരണവിഭാഗത്തില്‍ നിന്നു മാറ്റുമെന്നും ഒരാഴ്ചയെങ്കിലും അവര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക