|    Jul 23 Sun, 2017 8:28 am
FLASH NEWS

സോണിയക്ക് അച്ഛനും അമ്മയും ദാനിയേലുചേട്ടന്‍

Published : 10th July 2016 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ മകളെ ചിത്ര രചനാ മത്സരത്തില്‍ പങ്കെടുപ്പിക്കാനായി രജിസ്‌ട്രേഷന്‍ നടത്തിയതിനുശേഷം തിരികെ കൊണ്ടുപോകാനെത്തിയതാണ് കൂവപ്പള്ളി ചാമപ്പാറയില്‍ ദാനിയേല്‍.ജില്ലയിലെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കുവേണ്ടി നടത്തിയ ഫീനിക്‌സ് 2016 എന്ന കലാകായിക പരിപാടികളില്‍ പങ്കെടുക്കാനെത്തിയതാണ് ഇരുവരും. നാളെയാണ് സോണിയയുടെ മല്‍സരം.
പ്രായം 62 കഴിഞ്ഞെങ്കിലും മോള്‍ക്കുവേണ്ടിയാണ് ജീവിതം മാറ്റി വെച്ചിരിക്കുന്നതെന്നാണ് ദാനിയേല്‍ വീകാരധീനനായി പറഞ്ഞു.മകളായ സോണിയക്ക് രണ്ടാം വയസില്‍ വന്ന പനിയാണ് കിടപ്പുരോഗിയാക്കി മാറ്റിയത്.പനിയെ തുടര്‍ന്ന് ശരീരത്തിന്റെ ആരോഗ്യം പൂര്‍ണ്ണമായി നഷ്ടപെട്ട സോണിയയെ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രോഗം ഭേദമാക്കാന്‍ കഴിഞ്ഞില്ല.ഇതിനിടെ കഴിഞ്ഞ വര്‍ഷമാണ് കിഡ്‌നിരോഗത്തെ തുടര്‍ന്ന് സോണിയായുടെ ്അമ്മ ആലീസ് (58) മരിച്ചത്. ഈ മരണം ദാനിയേലെന്ന മനുഷ്യനെ ഉലച്ചു. പിന്നീട് വീടിനു പുറത്തുപോലുമിറങ്ങാതെ മോളെ തന്നെ നോക്കിയാണ് പിതാവ് സമയം ചെലവഴിക്കുന്നത്. മാസത്തില്‍ 15 ദിവസവും തൊടുപുഴയിലെ സ്വാകാര്യാശുപത്രിയില്‍ സോണിയയെ ചികില്‍സയ്‌ക്കെത്തിക്കും. കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഇതു തുടരുന്നു.ചികിത്സയിനത്തില്‍ 10,000 രൂപയാണ് ചെലവ്. തനിക്കുള്ള 50 സെന്റ് ഭൂമിയിലെ റബര്‍ വെട്ടിയും നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങിയുമാണ് ഈ അച്ഛന്‍ ചികിത്സ നടത്തുന്നത്. ദാനിയേലിനു ചെറിയ തോതില്‍ മറവിയുണ്ട്. സ്വന്തം ഫോണ്‍ നമ്പര്‍ പോലും ചില സമയത്ത് മറന്നുപോകും. എന്നാല്‍, താന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന മകളുടെ ഒരു കാര്യവും ഈ സ്‌നേഹനിധിയായ പിതാവ് മറക്കാറില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക