|    Mar 24 Fri, 2017 7:39 pm
FLASH NEWS

സോണിയക്കെതിരായ മോഡിയുടെ പരാമര്‍ശം പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കെടുത്തിയെന്ന് ആന്റണി

Published : 10th May 2016 | Posted By: G.A.G

കോട്ടയം: സോണിയാ ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മോഡി പറഞ്ഞത് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണെന്നും പാര്‍ലമെന്റില്‍ പറയാത്തത് മൈതാന പ്രസംഗത്തില്‍ പറയുന്ന നരേന്ദ്രമോഡിയുടെ നടപടി നിലവാരമില്ലാത്തതാണെന്നും ആന്റണി ആരോപിച്ചു. സോണിയക്കെതിരായി ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ മോഡി മാപ്പ് പറയണമെന്നും കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച നിലപാട്-2016 ല്‍ സംസാരിക്കവേ ആന്റണി ആവശ്യപ്പെട്ടു
മോഡിയുടെ വാക്കുകള്‍ പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കെടുത്തി. ഇതു പറയാന്‍ കേരളത്തിന്റെ മണ്ണ് തിരഞ്ഞെടുത്തത് ശരിയായില്ല. പ്രധാനമന്ത്രിയുടേതല്ല ആര്‍എസ്എസ് പ്രചാരകനായ മോഡിയുടെ സ്വരമാണ് തിരുവനന്തപുരത്ത് കേട്ടതെന്നും തന്റെ പ്രതികാരം തീര്‍ക്കാന്‍ കേരളം തിരഞ്ഞെടുത്തത് മോശമായിപോയെന്നും ആന്റണി പറഞ്ഞു.

(Visited 174 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക