|    Nov 24 Fri, 2017 3:50 am
FLASH NEWS
Home   >  Kerala   >  

സോഡ കൊടുക്കാന്‍ വൈകിയതിന് വ്യാപാരിയെ ആക്രമിച്ച പ്രതി അറസ്റ്റില്‍

Published : 9th August 2017 | Posted By: shadina sdna


ചെങ്ങന്നൂര്‍: സോഡാ കൊടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വ്യാപാരിയെ ആക്രമിച്ച കേസ്സിലെ പ്രതിയെ ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റു ചെയ്തു. ചെറിയനാട് മുറിയില്‍ കയ്പ്പൂരില്‍ വീട്ടില്‍ വിജുലാല്‍ (വാവ-34)ആണ് അറസ്റ്റിലായത്. ചെറിയനാട് കുളിയ്ക്കാം പാലത്തെ ബ്രദേഴ്‌സ് ബേക്കറിയുടമ ചെറിയനാട് പുതുപ്പള്ളി മൂത്തേടത്ത് വീട്ടില്‍ പി കെ തോമസ് (65)നാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് കേസിന് ആസ്പദമായ സംഭവം.  മദ്യലഹരിയിലെത്തിയ വിജുലാല്‍ കടയിലെത്തി സോഡ ആവശ്യപ്പെടുകയായിരുന്നു. കട തുറക്കുന്ന തിരക്കിലായതിനാല്‍ സോഡ നല്‍കാന്‍ വൈകിയതോടെ വിജുലാല്‍ സോഡാക്കുപ്പി ഉപയോഗിച്ച് കടയുടമയെ ആക്രമിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക